
കൊച്ചി: സമൂഹത്തിലിപ്പോഴും സ്ത്രീകൾ അവഗണന നേരിടേണ്ടി വരുന്നുണ്ടെന്ന് എഴുത്തുകാരൻ പ്രൊഫ.എം.കെ.സാനു പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററും ലളിതാംബിക അന്തർജനം സെന്ററും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീ സാഹിത്യ വേദിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അദ്ധ്യക്ഷയായി. സംസ്ഥാന സർവ വിജ്ഞാന കോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് പ്രഭാഷണം നടത്തി. ലളിതാംബിക അന്തർജനം സെന്റർ ഡയറക്ടർ തനൂജ ഭട്ടതിരി, തസ്മിൻ ഷിഹാബ്, ദീപ. സി.കെ തുടങ്ങിയവർ സംസാരിച്ചു.