കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ പുതിയ ജനറേറ്റർ സ്ഥാപിക്കുന്നതിനാൽ ഇന്ന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 11 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. താത്കാലിക ജനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വകുപ്പ് മേധാവികളും ഹാജരാകണമെന്ന് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.