കൊച്ചി: വനിത കമ്മീഷൻ സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാ അദാലത്ത് നാളെ രാവിലെ പത്തിന് ഗവ. ഗസ്റ്റ്ഹൗസ് ഹാളിൽ നടക്കും. പുതിയ പരാതികളും സ്വീകരിക്കും. എറണാകുളം നോർത്ത് പരമാര റോഡിലെ കോർപ്പറേഷൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന വനിതാ കമ്മീഷൻ മദ്ധ്യമേഖലാ ഓഫീസിലും പരാതി നൽകാം. ഫോൺ: 0484 2926019.