nois

കൊച്ചി: നഗരങ്ങളിലെ വർദ്ധിച്ചുവരുന്ന ശബ്ദമലിനീകരണം തടയുന്നതിന് പ്രവർത്തിക്കുന്ന സംഘടനയായ നാഷണൽ ഇനിഷേറ്റീവ് ഫോർ സേഫ് സൗണ്ടിന്റെ (നിസ്സ്)സംസ്ഥാന സമ്മേളനം ഇന്ന് കളമശേരി എസ്.സി.എം.എസ് കോളേജിൽ മന്ത്രി പി. രാജീവ് രാവിലെ 8.30ന് പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നിസ്സ് ദേശീയ ചെയർമാൻ ഡോ. ജോൺ പണിക്കർ അദ്ധ്യക്ഷനാകും. നിസ്സ് ദേശീയ കോ-ഓർഡിനേറ്റർ ഡോ. വി.ഡി.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തും. ശബ്ദമലിനീകരണത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന വാക്കത്തോണിന്റെ ഫ്‌ളാഗ് ഓഫ് രാവിലെ 7-ന് ആലുവ മുട്ടത്ത് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ നിർവഹിക്കും.