school
സ്കൂൾ പാചക തൊഴിലാളികൾക്കായി സംഘടിപ്പിച്ച പാചക മത്സരം വാർഡ് കൗൺസിലർ ജിനു ആന്റണി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ പാചക തൊഴിലാളികൾക്കായി പാചക മത്സരം സംഘടിപ്പിച്ചു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന പേരിൽ മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മത്സരം വാർഡ് കൗൺസിലർ ജിനു ആന്റണി ഉദ്ഘാടനം ചെയ്തു. നൂൺ മീൽ ഓഫീസർ ബേസിൽ കെ. ഐപ്പ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ,​ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ പി.ആർ. മാഷ്ലസ്, എസ്.എൻ.ഡി.പി യോഗം യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ , എച്ച്.എം. ഫോറം സെക്രട്ടറി എം.കെ. മുഹമ്മദ്‌, ജനറൽ ഹോസ്പിറ്റൽ ഡയറ്റീഷ്യൻ അഞ്ജു എൽസ ബേബി, പാചക വിദഗ്ദ്ധൻ മോഹനൻ, ടി.വി. ശ്രീജ, വിദ്യാർത്ഥി പ്രതിനിധി ആര്യ ജി. നമ്പൂതിരി, മുൻ കൗൺസിലർ സിന്ധു ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു. ലിസി ശിവൻ, അനീഷ അസ്‌കർ, ബീന ജെയിംസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.