
ചോറ്റാനിക്കര: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് ഒരുക്കുന്ന ജില്ലാ കായിക മത്സരം സൂപ്പർ സ്ലാം 21 മുതൽ 25 വരെ വിവിധയിനം മത്സരങ്ങളോടെ സ്കൂൾ കാമ്പസിൽ നടക്കും. 21ന് രാവിലെ 8.30ന് പുരക്കൽ ജോസഫ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ മുൻ വോളീബാൾ താരവും റിട്ട. അസിസ്റ്റൻസ് കമ്മിഷണറുമായ മൊയ്തീൻ നയ്നാ ഉദ്ഘാടനം ചെയ്യും. തുടർന്ന് നീന്തൽ മത്സരത്തിൽ 17 സ്കൂളുകളിൽ നിന്നായി ഇരുന്നൂറോളം കുട്ടികൾ പങ്കെടുക്കും. 23ന് രാവിലെ ഫുട്ബാൾ മൽസരത്തിന്റെ തുടക്കമായി ഇന്ത്യൻ ബ്ലെയിന്റ് ഫുട്ബാൾ ഫെഡറേഷൻ ഒരുക്കുന്ന കേരള ബ്ലയിന്റ് ടീമിന്റെ ഫുട്ബാൾ സൗഹൃദ പ്രദർശനവും ഒരുക്കിയിട്ടുണ്ട് . 25ന് സമാപനം.