കാലടി: നാല് ദിവസം നീണ്ടുനിന്ന അങ്കമാലി ഉപജില്ല കലോത്സവത്തിന് കാലടി ബ്രഹ്മനന്ദോദയം സ്കൂളിൽ തിരശീല വീണു. 177 പോയന്റ് നേടി കാലടി ബ്രഹ്മനന്ദോദയം സ്കൂൾ കലോത്സവകീരീടം ചൂടി. 11 വേദികളിലായി 5,​586 വിദ്യാർഥികൾ കലോത്സവത്തിൽ മാറ്റുരച്ചു. ഇന്നലെ വൈകീട്ട് നടന്ന സമാപന സമ്മേളനം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി അദ്ധ്യക്ഷനായി. അങ്കമാലി നഗരസഭ ചെയർമാൻ മാത്യു തോമസ് വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. സ്കൂൾ മാനേജർ സ്വാമി പരമാനന്ദ, കാലടി സെന്റ് ജോർജ് പള്ളി വികാരി മാത്യു കിലുക്കൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജൊ ചൊവ്വരാൻ, പഞ്ചായത്ത് അംഗങ്ങളായ പി.കെ. കുഞ്ഞപ്പൻ, ഡി.ഒ .സീന എന്നിവർ പങ്കടുത്തു.