1

തോപ്പുംപടി: പ്യാരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിൽ നിന്ന് പണം മോഷ്ടിച്ച കേസിലെ പ്രതിയെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. ഡെലിവെറിയെന്ന കൊറിയർ സ്ഥാപനത്തിൽ നിന്ന് എഴുപതിനായിരം രൂപ മോഷ്ടിച്ച പള്ളുരുത്തി കെ.എം.പി നഗർ സ്വദേശി അജ്റുലിനെ (24) ആണ് ഇൻസ്പെക്ടർ സി.ടി സഞ്ജയിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17 ന് പുലർച്ചെയാണ് ഇയാൾ സ്ഥാപനത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചത്. കൊറിയർ സ്ഥാപനത്തിലെ ടീം ലീഡർ റിൻഷാദിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എസ്.ഐ സന്തോഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ ബിബിൻ മോൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.