ആലുവ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്തല എട്ടേക്കർ ദേവാലയത്തിൽ വിശുദ്ധ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ 23 മുതൽ 27 വരെ നടക്കുമെന്ന് വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
23ന് വരാപ്പുഴ അതിരൂപത മെത്രപ്പൊലിത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊടിയേറ്റും. ആശിർഭവൻ ഡയറക്‌ടർ ഡോ. വിൻസെന്റ് വാര്യത്ത് വചന പ്രഘോഷണം നടത്തും. 24ന് ഫാ. നെൽസൺ ജോബ്, 25ന് ഫാ. എബിജിൻ അറയ്ക്കൽ, 26ന് ഫാ. ജെൻസൻ പുത്തൻവീട്ടിൽ എന്നിവർ കാർമികത്വം വഹിക്കും.
26ന് ദിവ്യബലിയെത്തുടർന്ന് വിശ്വാസ പ്രഘോഷണ റാലി നടക്കും. 27ന് രാവിലെ 9.30ന് ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികനായി ദിവ്യബലിയർപ്പിക്കും. രാത്രി 7.30ന് ഫ്രീ സ്റ്റൈൽ ഡാൻസ് മത്സരം സിനിമ താരം ടിനി ടോം ഉദ്ഘാടനം ചെയ്യും.
ഒക്ടോബർ 31ന് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ഊട്ടുതിരുനാൾ നടക്കും. തിരുനാൾ കമ്മിറ്റി കൺവീനർ വിക്‌ടർ ചടയങ്ങാട്ട്, ഊട്ടു തിരുനാൾ ജനറൽ കൺവീനർ ജോണി ക്രിസ്റ്റഫർ, ഫിനാൻസ് കൺവീനർ നെൽസൺ സെക്വര എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.