silpasala-inauguration-
തിരുമാറാടി പഞ്ചായത്തിൽ സംഘടിപ്പിച്ച തണ്ണീർത്തട സംരക്ഷണ ശില്പശാല പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: തണ്ണീർത്തട സംരക്ഷണത്തിന് തിരുമാറാടി ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയും മണ്ണ് പര്യവേഷണ - മണ്ണ് സംരക്ഷണ വകുപ്പും വൃഷ്ടിപ്രദേശ സംരക്ഷണ സമിതി അംഗങ്ങൾക്കായി ശില്പശാല സംഘടിപ്പിച്ചു. തിരുമാറാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം. ജോർജ് അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അനിതാ ബേബി, രമ എം കൈമൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജ്, കൗൺസിലർ മരിയ ഗൊരോത്തി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.വി. ജോയ്, സുനി ജോൺസൺ, കെ.കെ. രാജകുമാർ കൃഷി ഓഫീസർ ടി.കെ. ജിജി, മണ്ണ് സംരക്ഷണ ഓഫീസർ എം.എസ്. സ്മിത എന്നിവർ സംസാരിച്ചു. മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരായ എം.ജെ. ജേക്കബ്, എസ്. അനിൽകുമാർ എന്നിവർ ക്ലാസെടുത്തു. തിരുമാറാടി ഗ്രാമപഞ്ചായത്തിലെ മൂന്ന് വാട്ടർ ഷെഡ്ഡുകൾ വികസന പ്രവർത്തനത്തിനായി സർക്കാർ ഏറ്റെടുത്തതായി പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് അറിയിച്ചു.