തൃപ്പൂണിത്തുറ: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും കേരള സ്റ്റാർട്ടപ്പ്മിഷനും സംയുക്തമായി നടപ്പിലാക്കുന്ന സെന്റർ ഫോർ ഏർലി ഇന്നോവേഷന്റെ (ടിങ്കറിംഗ് ലാബ്) സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.15 ന് തൃപ്പൂണിത്തുറ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ വച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ശാസ്ത്രാഭിരുചി വളർത്തുന്നതിനും നൂതനാശയങ്ങൾ വികസിപ്പിക്കുന്നതിനും ഏഴുമുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ലാബ് സഹായകരമാകും. നഗരസഭാദ്ധ്യക്ഷ രമ സന്തോഷ് അദ്ധ്യക്ഷയും ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയുമാകും.