
അങ്കമാലി: 96 കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ അങ്കമാലി അർബൻ സഹകരണ സംഘത്തിൽ ജപ്തിനടപടികൾ തുടങ്ങി. ഭാര്യയുടെയും മറ്റുള്ളവരുടെയും പേരിൽ വായ്പ എടുത്ത് കുടിശിക വരുത്തിയതിന് സംഘം ഡയറക്ടർ ടി.പി. ജോർജിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളാണ് ജപ്തി ചെയ്യാൻ ഉത്തരവായിട്ടുള്ളത്. ജോർജിന്റെയും ഭാര്യയുടെയും കാലടി കൈപ്പട്ടൂരിലെ വസ്തുവകകൾക്കാണ് ജപ്തി നോട്ടീസ്. ജോർജിന്റെ 51.80 ആർ വസ്തുവകകളും ആനി ജോർജിന്റെ 2.83 ആർ സ്ഥലവുമാണ് ജപ്തി ചെയ്യാൻ ഉത്തരവായിരിക്കുന്നത്. കോതമംഗലം തണ്ണികോട്ട് വീട്ടിൽ മിനി റോയ്സംഘത്തിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനാൽ റോയ് കുര്യന്റെ വസ്തു വകകൾ ജപ്തി ചെയ്യാൻ ജില്ലാ ജോ. രജിസ്ട്രാർ ജോസൽ ഫ്രാൻസിസ് ഉത്തരവിറക്കി.