
തൃപ്പൂണിത്തുറ: സമഗ്രശിക്ഷാ കേരളവും പൊതു വിദ്യാഭ്യാസ വകുപ്പും കുസാറ്റും സംയുക്തമായി നടപ്പാക്കുന്ന സ്ട്രീം പ്രൊജക്റ്റിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് യഥാർത്ഥ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നപദ്ധതിയാണ് സ്ട്രീം. തൃപ്പൂണിത്തുറ ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.എൻ. ഷിനി അദ്ധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി റിട്ട. എ.ഇ.ഇ ജനാർദ്ദനൻപിള്ള, സയൻസ് സെന്റർ എക്സി. ഡയറക്ടർ പി.എ.തങ്കച്ചൻ എന്നിവർ ക്ലാസ് നയിച്ചു. ബി.ആർ.സി ട്രെയിനർ ടി.വി. ദീപ, ക്ലസ്റ്റർ കോ ഓർഡിനേറ്റർ വി. സുമ എന്നിവർ സംസാരിച്ചു.