കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ സ്വയംതൊഴിൽ കണ്ടെത്തുന്നതിനുവേണ്ടി സംരംഭകർക്കായി നടത്തിയ വ്യവസായ സംരംഭകത്വ ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജിത ജയ്മോൻ അദ്ധ്യക്ഷനായി. റോഷ്നി എൽദോ, സോമി ബിജു, സെക്രട്ടറി പി.കെ. സമേഷ് കുമാർ, വ്യവസായ വകുപ്പ് കോഓർഡിനേറ്റർ കീർത്തന എന്നിവർ സസാരിച്ചു.