പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ ഒക്കൽ അഗ്രോ ഫുഡ്സ് മിൽ ഇന്ന് വൈകിട്ട് 3ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനൻ അദ്ധ്യക്ഷനാകും. ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യാതിഥിയാകും. മിനി ഹാളിന്റെ ഉദ്ഘാടനം അഡ്വ. എൽദോസ് കുന്നപ്പിള്ളി നിർവഹിക്കും. പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങ് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും.