കുറുപ്പംപടി: മുടക്കുഴ ഗവ. ആയുർവേദ ആശുപത്രിയിൽ 12 ലക്ഷം രൂപ മുടക്കി നിർമ്മിച്ച യോഗസെന്റർ ഹാൾ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, വൈസ് പ്രസിഡന്റ് രജിത ജയ്മോൻ, ജില്ല പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോജ റോയി, ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, റോഷ്നി എൽദോ, സോമി ബിജു, ഡോ. ബിന്ദു തോമസ്, കെ.പി. വർഗീസ്, ജോയി പുണേലിൽ, എം.ജി. സന്തോഷ് കുമാർ, പി.ആർ. രാഗേഷ്, രാജപ്പൻ, ദീപ ശ്രീജിത്ത്, എൻ.പി. രാജീവ് എന്നിവർ സംസാരിച്ചു.