
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ ലീഡർ ഇൻസൈറ്റിൽ എൻജിനിയറിംഗ് വിദ്യാഭ്യാസത്തിൽ പരിഷ്കരണം ആവശ്യമോ എന്ന വിഷയത്തിൽ ഡീപ് ബ്ലൂ റിസർച്ച് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനോദ് തോമസ് സംസാരിച്ചു. പഠനത്തിലും ലക്ഷ്യത്തിലും പുതുമകൾ കണ്ടെത്താൻ എൻജിനിയറിംഗ് വിദ്യാർത്ഥികൾ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണങ്ങളും കണ്ടെത്തലുകളുമാണ് എൻജിനിയറിംഗിന്റെ പുതിയ മികവ്. മികച്ച വിദ്യാഭ്യാസത്തിനൊപ്പം സംസ്കാരത്തിലെ വൈവിദ്ധ്യങ്ങളും തേടിയാണ് വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷത വഹിച്ചു. അംഗം മീന തോമസ് സ്വാഗതവും സെക്രട്ടറി ഡോ. അനിൽ ജോസഫ് നന്ദിയും പറഞ്ഞു.