keezhillam
സി.പി.എം കീഴില്ലം ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ബി. ദേവദർശൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: ഭൂമി തരംമാറ്റൽ അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സി.പി എം കീഴില്ലം ലോക്കൽ സമ്മേളനം റവന്യൂ അധികാരികളോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ബി. ദേവ ദർശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.വി. ജോർജ് , എൻ. പ്രസാദ്, എൻ.പി. അജയകുമാർ, ഷൈബി രാജൻ, ആർ. അനീഷ്, ആർ.എം. രാമ ചന്ദ്രൻ, എം.കെ. ബാലൻ, എസ്. മോഹനൻ, കെ.എം. അൻവർ അലി, രാജൻ വറുഗീസ് എന്നിവർ സംസാരിച്ചു.