y
ട്രൂറ ദക്ഷിണ-മദ്ധ്യ മേഖലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ ദക്ഷിണ-മദ്ധ്യമേഖലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധധർണ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മദ്ധ്യമേഖലാ പ്രസിഡന്റ് എം. രവി അദ്ധ്യക്ഷനായി. എം.സന്തോഷ്‌കുമാർ, സി.എസ്. മോഹനൻ, വി.സി. ജയേന്ദ്രൻ, പി.എസ്. ഇന്ദിര, സേതുമാധവൻ മൂലേടത്ത്, പി.എം. വിജയൻ, ജാൻസി ജോസ്, എം.വി. മേരി, കെ. പത്മനാഭൻ, ജെയിംസ് അത്താണിക്കൽ, എ.ടി. ജോസഫ് എന്നിവർ സംസാരിച്ചു.

വൈക്കം റോഡിന്റെ വികസനം ത്വരിതപ്പെടുത്തുക, കോണോത്തുപുഴ പുനരുജ്ജീവിപ്പിക്കുക, അടച്ചുപൂട്ടിയ മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ആയുർവേദ ഗവേഷണ കേന്ദ്രം എന്നിവ തുറന്നു പ്രവർത്തിപ്പിക്കുക, ബസ് ടെർമിനൽ യാഥാർത്ഥ്യമാക്കുക, സീപോർട്ട് എയർപോർട്ട് റോഡ് പുതിയകാവുവരെ നീട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.