 
കുറുപ്പുംപടി: വനിതാ ശിശു വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ പേരന്റിംഗ് ക്ലിനിക് പദ്ധതി ആരംഭിച്ചു. മാതാപിതാക്കൾക്കും കുട്ടികൾക്കും സൗജന്യ കൗൺസിലിംഗ് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് പ്രവർത്തനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി അജിത് കുമാർ ക്ലിനിക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ആർ. നാരായണൻ നായർ, എം.കെ. രാജേഷ്, ലതാഞ്ജലി മുരുകൻ, ബീന ഗോപിനാഥ്, ഷോജ റോയ്, വനിത ശിശു ക്ഷേമ ഓഫിസർ സി.എച്ച്. സുഹറ എന്നിവർ സംസാരിച്ചു.