കുറുപ്പംപടി: ക്രാരിയേലി മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ തുലാം 10 പെരുന്നാളിന് മാത്യൂസ് മാർ അഫ്രേം മെത്രാപ്പൊലീത്ത കൊടിയേറ്റി. ഇടവക വികാരി ഫാ. ഷാജൻ വി. എബ്രഹാം വടശേരിൽ, സഹ വികാരി എൽദോസ് തേലപ്പിള്ളി, വർഗീസ് വാലയിൽ കോർ എപ്പിസ്കോപ്പ, ട്രസ്റ്റിമാരായ സാജു കുര്യാക്കോസ് അതിരംപുഴയിൽ, ഒ.കെ. ബിജു ഊരത്തുംകുടി എന്നിവർ സന്നിഹിതരായി. പെരുന്നാൾ ഒക്ടോബർ 22, 23 തിയതികളിൽ നടക്കും. 22ന് ചൊവ്വാഴ്ച മാത്യൂസ് മാർ അഫ്രേമിന്റെ സന്ധ്യപ്രാർത്ഥനയും 23ന് ബുധനാഴ്ച ഐസക് മാർ ഒസ്ത്താത്തിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിൻമേൽ കുർബാനയും നടക്കും. 11 മണിക്ക് പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യ, ലേലം തുടർന്ന് കൊടിയിറക്ക് എന്നിവ നടക്കും.