പെരുമ്പാവൂർ: വല്ലം ഫൊറോന പള്ളിയിൽ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ ആഘോഷം ഒക്ടോബർ 24, 25, 26, 27 തിയതികളിൽ നടക്കും. തിരുനാൾ ആഘോഷവും പ്രദക്ഷിണവും നടത്തുന്നതിനും ഗതാഗത നിയന്ത്രണം ചർച്ച ചെയ്യുന്നതിനും വേണ്ടി വികാരി പോൾ മാടശേരിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. 26ന് വൈകിട്ട് 6 മുതൽ 9 വരെ വല്ലം കവല മുതൽ വല്ലം പെരിയാർ വരെ വാഹന നിയന്ത്രണം ഏർപ്പെടുത്തും. യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. മിഥുൻ, കാഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി സിജോ, സഹവികാരി അലൻ കാളിയങ്കര, കൗൺസിലർ ലിസ ഐസക്, പഞ്ചായത്ത് മെമ്പർമാരായ എൻ.ഒ. സൈജൻ, ഫൗസിയ സുലൈമാൻ, ടി.എൻ. ഷണ്മുഖൻ, പെരുമ്പാവൂർ സ്റ്റേഷൻ എസ്.ഐമാരായ എൽദോസ്, ശിവപ്രസാദ്, തിരുനാൾ കമ്മിറ്റി കൺവീനർ ഇ.ഡി. ഡിനോ, ഗതാഗത നിയന്ത്രണ കമ്മിറ്റി കൺവീനർ എ.പി. അവറാച്ചൻ, കൈക്കാരന്മാരായ ലിയോ പോൾ, സി.വി. സാബു എന്നിവർ പങ്കെടുത്തു.