 
പറവൂർ: മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിലെ റോവർ റേഞ്ചർ യൂണിറ്റ് വാർഷിക ക്യാമ്പ് സ്കൂൾ മാനേജർ കെ.എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.എസ്. ജ്യോതിലക്ഷ്മി അദ്ധ്യക്ഷയായി. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി പി.എ. ജോസഫ്, റോവർ സ്കൗട്ട് ലീഡർ എം.എസ്. ജയേഷ്, റേഞ്ചർ ലീഡർ അരുണിമ ആനന്ദ് എന്നിവർ നേതൃത്വം നൽകി. മൂന്ന് ദിവസത്തെ ക്യാമ്പിൽ വിവിധ പരിപാടികൾ നടന്നു.