y
സിപിഎം മുളന്തുരുത്തി ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത രമേശൻ പി. ഡി

മുളന്തുരുത്തി: മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും മുളന്തുരുത്തിയിൽ നിർമ്മാണം പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് സംവിധാനം യാത്രക്കാർക്കായി തുറന്നു കൊടുക്കണമെന്നും സി.പി.എം മുളന്തുരുത്തി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ആരക്കുന്നത്ത് സി.കെ. റെജി നഗറിൽ ജില്ലാകമ്മറ്റി അംഗം സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. പി.ഡി. രമേശൻ സെക്രട്ടറിയായി 15അംഗ ലോക്കൽ കമ്മറ്റിയെ തിരഞ്ഞെടുത്തു. പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിഅംഗം എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. കെ.എ. ജോഷി അദ്ധ്യക്ഷനായി. എം.പി. ഉദയൻ, പി.ഡി. രമേശൻ, വി.കെ. വേണു, പി.എൻ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.