koorikkav
ഹൃദ്യം കൂരിക്കാവ് കലാസമിതി കൂട്ടായ്മ

മൂവാറ്റുപുഴ: അന്യം നിന്നുപോകുന്ന നാടൻ കലകളുടെ അവതരണവുമായി ഹൃദ്യം കൂരിക്കാവ് വനിത കൂട്ടായ്മ ശ്രദ്ധേയമാകുന്നു. പായിപ്ര ഗ്രാമപഞ്ചായത്തിലെ പേഴക്കാപ്പിള്ളി കൂരിക്കാവ് പ്രദേശത്തെ കലയെ സ്നേഹിക്കുന്ന ഒരു പറ്റം വനിതകളുടെ നേതൃത്വത്തിലാണ് ഹൃദ്യം കലാസമിതി രൂപീകരിച്ചത്. പുതിയകാല ട്രെൻഡുകളുടെ മാത്രം പിറകെ പായുന്ന യുവതലമുറയിൽ നിന്ന് വ്യത്യസ്തമായി നാടിന്റെ തനത് കലാരൂപങ്ങൾ ഏവർക്കും ആസ്വാദ്യകരമാകുന്ന രീതിയിൽ അവതരിപ്പിക്കുകയാണ് ഇവർ. കൈകൊട്ടിക്കളി, നാടൻപാട്ട്, തിരുവാതിരകളി, വീരനാട്യം, ഫ്യൂഷൻ എന്നിവയാണ് ഹൃദ്യം കൂരിക്കാവ് വേദികളിൽ അവതരിപ്പിക്കുന്നത്. പ്രിയ ജയൻ, ശാന്തി അനിൽ, ബിനു രാമദാസ്, ശരണ്യ വിഷ്ണു, അക്ഷയ കുട്ടപ്പൻ, സാനിയ അനിൽ, ശരണ്യ ബിനു, ആർച്ച മണി, അശ്വതി അനിൽ , ശാരി ബിനു, ശാലു ബിനു, ആരാധ്യ ജയൻ, ശ്രീനന്ദ സുരേഷ്, ശ്രീബാല സുരേഷ് എന്നിവരാണ് കലാസമിതിയ്ക്ക് നേതൃത്വം നൽകുന്നത്. ക്ഷേത്രങ്ങൾ, വിവിധ സംഘടനകളുടെ ആഘോഷ വേദികൾ, ക്ലബ് വാർഷികങ്ങൾ, ഉദ്ഘാടന ചടങ്ങുകൾ എന്നിവിടങ്ങളിലെല്ലാം പരിപാടികൾ അവതരിപ്പിച്ച് ഏവരുടെയും മനംകീഴടക്കുകയാണ് ഹൃദ്യം കൂരിക്കാവ് കലാസമിതി.