
ഫോർട്ട്കൊച്ചി: ഡേവിഡ് ഹാളിൽ പതിനഞ്ചോളം കലാകാരന്മാരുടെ ആവിഷ്കാരങ്ങൾ സമ്മേളിക്കുന്ന നിറച്ചാർത്ത് ജലച്ഛായ ചിത്രപ്രദർശനം 23ന് സമാപിക്കും. വൈവിദ്ധ്യമാർന്ന തൊഴിൽമേഖലകളിൽ ശ്രദ്ധനേടിയ വ്യക്തികളുടെ സൃഷ്ടികളാണ് പ്രദർശിപ്പിക്കുന്നത്. വളർന്നുവരുന്ന പ്രതിഭകൾക്കും പരിചയസമ്പന്നർക്കൊപ്പം വേദി ഒരുക്കലാണ് പ്രദർശനമെന്ന് സംഘാടകർ പറഞ്ഞു. അഞ്ജലി ഗോപാൽ, അന്ന അലക്സാണ്ടർ, ആശാ നായർ, ഗീത മേരി എലിസബത്ത്, ഡോ. ബി. ഹരികൃഷ്ണൻ, ഹെലൻ ജോർജ്, എം. ജയകൃഷ്ണൻ, മീരാ ജീസൺ, വൈ. നന്ദാദേവി, നിബിൻ കെ. തങ്കപ്പൻ, കെ.പി. പ്രശാന്ത്, റോഷ്നി ജോർജ്, ഷീല കൊച്ചൗസേഫ്, സുധി പീപ്പി, ഡോ. താര സെബാസ്റ്റ്യൻ എന്നിവരുടെ സൃഷ്ടികളാണ പ്രദർശിപ്പിക്കുന്നത്.