കൊച്ചി: രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് ഫെസ്റ്റായ 'ഇൻഫ്ളോറെ 24"ൽ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി സെൻട്രൽ ക്യാമ്പസ് ഓവറാൾ ചാമ്പ്യന്മാരായി. വിവിധ കോളേജുകളിലെ 3,000 വിദ്യാർത്ഥികൾ പങ്കെടുത്തു.
രാജഗിരി കാക്കനാട് ക്യാമ്പസിൽ നടന്ന മേളയിൽ രാജഗിരി വാലി ക്യാമ്പസ് അസി. ഡയറക്ടർ ഫാ. ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ, ഡീൻ ആൻഡ് ഡയറക്ടർ ഡോ. അരുൺ എ. ഏലിയാസ്, ഫാക്കൽറ്റി കോഓർഡിനേറ്റർ ഡോ. സൂസൻ മാത്യു, ചെയർപേഴ്‌സൺ വി.എസ്. അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി.