 
ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ പ്രീ മാര്യേജ് കോഴ്സിന്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റുകളുടെ വിതരണവും യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷനായി. ഡോ. ശരത്ചന്ദ്രൻ, വൈക്കം അനൂപ്, വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, അഭിലാഷ് രാമൻകുട്ടി, ഗൗതം സുരേഷ്ബാബു, സജി.കെ.ഡി, ആശ അനീഷ്, വത്സ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.