snhss-paravur
ട്രാഫിക് നിയമ ബോധവത്കരണം നടത്തുന്ന പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വോളണ്ടിയേഴ്സ്

പറവൂർ: അപകടങ്ങൾ കുറയ്ക്കുക, ട്രാഫിക്ക് നിയമങ്ങൾ പാലിക്കുക എന്ന സന്ദേശവുമായി പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബോധവത്കരണ പരിപാടി നടത്തി. നിയമങ്ങൾ തെറ്റിക്കുന്നവരെ കണ്ടെത്തുന്നതിന് വിദ്യാർത്ഥികൾ റോഡിലിറങ്ങിയാണ് ബോധവത്കരണം നടത്തിയത്. സഹായിക്കുന്നതിന് പറവൂർ സബ് ഇൻസ്പെക്ടർ സുധീറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമുണ്ടായിരുന്നു. സ്കൗട്ട് മാസ്റ്റർ കെ.എസ്. രാജേഷ്, ഗൈഡ്സ് ക്യാപ്റ്റൻ എസ്.എസ്. ഷീജ എന്നിവർ നേതൃത്വം നൽകി.