
എ.പി.ജെ അബ്ദുൾകലാം യംഗ് റിസർച്ച് ഫെലോഷിപ് 2025-ന് ഇപ്പോൾ അപേക്ഷിക്കാം. 2024 ഡിസംബർ 31-ന് 25 വയസ് കവിയരുത്. ഗവേഷണാഭിരുചി, പാരിസ്ഥിതിക വികസനം, സുസ്ഥിര വികസനം എന്നിവയിൽ താത്പര്യമുണ്ടായിരിക്കണം. പ്ലാസ്റ്റിക്, ശുദ്ധവായു, കൃഷി, സാങ്കേതികവിദ്യ, ഇനവേഷൻ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് സുസ്ഥിര ഗവേഷണത്തിന് അവസരങ്ങളുണ്ട്. ബിരുദാനന്തര പഠനം പൂത്തിയാക്കിയവർക്കും പിഎച്ച്.ഡി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. 10000-25000 രൂപ വരെയാണ് ഫെലോഷിപ്. 2025 ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരിൽ നിന്നും ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് ജേതാക്കളെ കണ്ടെത്തുന്നത്. ഓൺലൈനായി അപേക്ഷിക്കാം. www.drkalamfellowship. com.
ആർ.ബി.ഐ സമ്മർ ഇന്റേൺഷിപ്
റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ സമ്മർ ഇന്റേൺഷിപ് പ്രോഗ്രാമിന് ഡിസംബർ 15 വരെ അപേക്ഷിക്കാം. 125 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും. പ്രതിമാസം 20000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും, ഇന്റഗ്രേറ്റഡ് നിയമ പഠന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇന്റേൺഷിപ് ചെയ്യാനുള്ള അവസരം ലഭിക്കും. www.opportunities.rbi.org.in.
മണിപ്പാൽ യൂണിവേഴ്‌സിറ്റി മലേഷ്യ പ്രോഗ്രാം
മണിപ്പാൽ യൂണിവേഴ്‌സിറ്റി മലേഷ്യ കാമ്പസിൽ ഗ്ലോബൽ മെഡിക്കൽ ബിരുദം പ്രോഗ്രാമിന് പ്ലസ് ടു ബയോളജി ഗ്രൂപ്പെടുത്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. രണ്ടു വർഷം മണിപ്പാലിലും തുടർന്ന് മലേഷ്യയിലും മെഡിക്കൽ പഠനത്തിന് അവസരം ലഭിക്കും. www.manipal.edu.
പി.ജി ഡെന്റൽ: സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പി.ജി ഡെന്റൽ കോഴ്സുകളിലേക്കുള്ള സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനുശേഷം ഒഴിവുവന്ന സീറ്റുകൾ, പ്രവേശന പരീക്ഷാ കമ്മിഷണറുടെ മാർഗ്ഗനിർദ്ദേശം അനുസരിച്ച് കോളേജുകളിൽ നികത്തും. പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ്/ സാദ്ധ്യതാ ലിസ്റ്റ്/ യോഗ്യത ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർത്ഥികൾക്ക് അഡ്മിഷനായി 21മുതൽ 25 വരെ ഉച്ചയ്ക്ക് 2നകം അതത് കോളേജുകളിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in.
ഹെൽപ് ലൈൻ നമ്പർ : 04712525300
ഓർമ്മിക്കാൻ...
ആയുർവേദ അലോട്ട്മെന്റ്:
കേരള ആയുർവേദ, ഹോമിയോപതി. അഗ്രികൾച്ചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി, ബി.ടെക് ബയോടെക്നോളജി തുടങ്ങിയ കോഴ്സുകളിലെ മൂന്നാംഘട്ട അലോട്ട്മെന്റിന് 23 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in.
നഴ്സിംഗ് പി.ജി:
കേരളത്തിലെ നഴ്സിംഗ് ഗവ. കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ നഴ്സിംഗ് കോളേജുകളിലെയും നഴ്സിംഗ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഇന്ന് ഉച്ചയ്ക്ക് ഒന്നിനകം ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം. വെബ്സൈറ്റ്: www.cee.kerala.gov.in.