
കൊച്ചി: ഭാരത് ന്യൂകാർ അസസ്‌മെന്റ് പ്രോഗ്രാം സുരക്ഷാപരിശോധനകളിൽ ഫോർ സ്റ്റാർ റേറ്റിംഗുമായി സിട്രോയിൻ ബസാൾട്ട്. സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവവും മികച്ച സുരക്ഷാ മാനദണ്ഡങ്ങളുമാണ് സിട്രോയിൻ ബസാൾട്ടിന്റേത്.
മികച്ച സ്റ്റാർ റേറ്റിംഗോടെ അത്യാധുനിക സുരക്ഷാമികവ് പ്രകടമാക്കിയ സിട്രോയിനിൽ എല്ലാ മോഡലുകളിലും മെച്ചപ്പെടുത്തിയ സുരക്ഷാഫീച്ചറുകളാണ് സജ്ജീകരിക്കുന്നത്. കൂട്ടിയിടിയുടെ സാഹചര്യത്തിൽ ഒപ്‌റ്റിമൽ സംരക്ഷണം നൽകുന്നതിന് രൂപകല്പന ചെയ്ത ബോഡിഘടന സിട്രോയിൻ ബസാൾട്ടിനെ വേറിട്ടുനിറുത്തുന്നു.
ആറ് എയർ ബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, എല്ലാ സീറ്റുകൾക്കും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റ്, സീറ്റ് ബെൽറ്റ് റിമൈന്റർ, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് ആങ്കറുകൾ തുടങ്ങിയവ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.
സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയുടെ തെളിവാണ് നേട്ടം. ബസാൾട്ടിന്റെ സുരക്ഷാ മുൻകരുതലുകൾ ഉപഭോക്താക്കളെ ആത്മവിശ്വാസത്തോടെയും സുരക്ഷിതമായും ഡ്രൈവ് ചെയ്യാൻ പ്രാപ്തരാക്കുന്നതാണ്.
ശിശിർ മിശ്ര
ബ്രാൻഡ് ഡയറക്ടർ
സിട്രോയിൻ ഇന്ത്യ