library
പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറി സംഘടിപ്പിച്ച അനുമോദന യോഗത്തിൽ കുമാർ കെ.മുടവൂരിനെ മുൻ പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ മെമന്റൊ നൽകി ആദരിക്കുന്നു. സി.എൻ. കുഞ്ഞുമോൾ സമീപം

മൂവാറ്രുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരും ദമ്പതികളുമായ കുമാർ കെ. മുടവൂരീനെയും സി.എൻ. കുഞ്ഞുമോളെയും ആദരിച്ചു. . അനുമോദന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ജി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. വി.സി.വാസുദേവൻ അകത്തൂട്ട് മുഖ്യപ്രഭാഷണം നടത്തി. ഇവരുടെ കുറുമ്പനാന കുഞ്ഞാന, നിലാവിനെ തൊടാൻ എന്നീ പുസ്തകങ്ങളെക്കുറിച്ച് ചർച്ചയും നടന്നു. എം.ആർ. രാജം, കെ.ബി. ചന്ദ്രശേഖരൻ എന്നിവർ പുസ്തകം പരിചയപ്പെടുത്തി. ലൈബ്രറി സെക്രട്ടറി കെ. ഘോഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ, എ.പി. കുഞ്ഞ്, ജീബി ഷാനവാസ്, എം.എസ്. ശ്രീധരൻ, പി.എ. ബിജു തുടങ്ങിയവർ സംസാരിച്ചു. ദമ്പതികൾക്ക് മെമന്റൊ നൽകി ആദരിച്ചു. തുടർന്ന് നാടൻ പാട്ടുകളുടെ അവതരണവുമുണ്ടായി.