a-grade-final-
പുത്തൻവേലിക്കര ജലോത്സവം എ ഗ്രേഡ് ഫൈനൽ മത്സരത്തിൽ നിന്ന്

പറവൂർ: ഇരുട്ടിന്റെ മറപറ്റി പായുന്ന ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച പുത്തൻവേലിക്കര ജലോത്സവത്തിൽ സെന്റ് സെബാസ്റ്റ്യൻ ഒന്നാമനും മടപ്ളാതുരുത്ത് വള്ളവും ജേതാക്കൾ. എ ഗ്രേഡ് ഫൈനൽ മത്സരത്തിൽ സെന്റ് സെബാസ്റ്ര്യൻ ഒന്നാമൻ, തുരുത്തിപ്പുറം വള്ളത്തേയും ബി ഗ്രേഡ് ഫൈനലിൽ മടപ്ളാതുരുത്ത് വള്ളം പമ്പാവാസനെയും പരാജയപ്പെടുത്തി.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അദ്ധ്യക്ഷയായി. ചില്ലിഔട്ട് കഫേ മാനേജിംഗ് ഡയറക്ടർ പിയറി അബാൾ ഫ്ളാഗ്ഓഫ് ചെയ്തു. കുരുന്നിലായ്ക്കൽ ഭഗവതിക്ഷേത്രം മേൽശാന്തി സിബിൻരാജ് തുഴ കൈമാറി. വി.പി. ഗോപകുമാർ, എ.എസ്. അനിൽകുമാർ, വി.ടി. സലീഷ് തുടങ്ങിയവർ സംസാരിച്ചു. ജേതാക്കൾക്ക് പുത്തൻവേലിക്കര ഇൻസ്പെക്ടർ വിക്കി ജോസഫ് ട്രോഫികൾ സമ്മാനിച്ചു. പെരിയാറും ചാലക്കുടിയാറും സംഗമിച്ചൊഴുകുന്ന സ്റ്രേഷൻകടവിൽ നടന്ന ജലോത്സവം പുത്തൻവേലിക്കര ബി.ബി.സിയാണ് സംഘടിപ്പിച്ചത്.