അങ്കമാലി: മഹിളാ കോൺഗ്രസ് അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ സാഹസ് ക്യാമ്പ് സി.എസ്.എ ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 9.30 ന് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു അദ്ധ്യക്ഷയാകും. ജില്ലാ പ്രസിഡന്റ് സുനില സിബി, മുൻ എം.എൽ.എ പി.ജെ. ജോയ്, നഗരസഭ അദ്ധ്യക്ഷൻ മാത്യു തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആന്റു മാവേലി എന്നിവർ പ്രസംഗിക്കും. അങ്കമാലി നഗരസഭ, മൂക്കന്നൂർ, കറുകുറ്റി, പാറക്കടവ് പഞ്ചായത്തുകൾ, ബ്ലോക്ക് ഭാരവാഹികളും വനിതാ ജനപ്രതിനിധികളും മുൻ വനിതാ ജനപ്രതിനിധികളും ക്യാമ്പിൽ പങ്കെടുക്കും.