ymca
എറണാകുളം വൈ.എം.സി.എയുടെയും പ്രീമിയർചെസ് അക്കാഡമിയുടെയും എം.ബി.എം സംസ്ഥാന ചെസ് അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീനിയർ ചെസ് മത്സരം വൈ.എം.സി.എ പ്രസിഡന്റ് ഡോ. ടെറി തോമസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എറണാകുളം വൈ.എം.സി.എയുടെയും പ്രീമിയർ ചെസ് അക്കാഡമിയുടെയും എം.ബി.എം ചെസ് അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന സീനിയർ ചെസ് മത്സരം സംഘടിപ്പിച്ചു. വൈ.എം.സി.എ പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി ഉദ്ഘാടനം ചെയ്തു. ഡോ. ബിജിത് ജോർജ് എബ്രഹാം അദ്ധ്യക്ഷനായി. പ്രീമിയർ ചെസ് അക്കാഡമി ഡയറക്ടർ രഞ്ജിത്ത് ബാലകൃഷ്ണൻ മുഖ്യാഥിതിയായി. എം.ബി. മുരളീധരൻ, ആന്റോ ജോസഫ്, സജി എബ്രഹാം, ജെറി വിൽസൺ എന്നിവർ സംസാരിച്ചു.

തൃശൂർ ജില്ലക്കാരായ എം.എ. ജോയ് ലാസർ ഒന്നാം സ്ഥാനവും, ഒ.എ. രാജു രണ്ടാം സ്ഥാനവും കോഴിക്കോട് സ്വദേശി ഒ.ടി. അനിൽകുമാർ മൂന്നാംസ്ഥാനവും നേടി. സ്ത്രീകളുടെ വിഭാഗത്തിൽ സുസ്മ വത്സൻ (കണ്ണൂർ), കെ.എസ്. ഗീതാകുമാരി (എറണാകുളം) എന്നിവർ വിജയികളായി. 60 വയസിന് മുകളിലുള്ള വിഭാഗത്തിൽ ജിബി കല്ലിങ്കൽപാഠം (എറണാകുളം) ഒന്നാംസ്ഥാനവും കെ. ഹരിദാസ് (കൊല്ലം) രണ്ടാം സ്ഥാനവും എം.ബി. മുരളീധരൻ (എറണാകുളം) മൂന്നാം സ്ഥാനവും നേടി. 80വയസുള്ള എറണാകുളത്തിന്റെ കെ. ലക്ഷ്മണൻ ആയിരുന്നു മത്സരത്തിലെ പ്രായംകൂടിയ താരം.