കൊച്ചി: കൊച്ചി നഗരത്തിന്റെ പാരമ്പര്യം നിലനിറുത്തുന്നതിനൊപ്പം വികസവും മുന്നിൽക്കണ്ട് കോർപ്പറേഷൻ തയ്യാറാക്കുന്ന സാംസ്‌കാരികനയത്തിൽ പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം.
കൊച്ചിയുടെ ചരിത്ര സാംസ്‌കാരിക സർഗാത്മക സവിശേഷതകളെ കോർത്തിണക്കി തയ്യാറാക്കിയ നയരേഖയുടെ കരട് പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം ഒരുമാസത്തിനുള്ളിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾകൂടി ഉൾപ്പെടുത്തി അന്തിമ നയരേഖ തയ്യാറാക്കുമെന്ന് മേയർ അഡ്വ.എം. അനിൽകുമാർ അറിയിച്ചു. https://c-hed.org/cultural-policy-of-kochi എന്ന വെബ്‌സൈറ്റ് ലിങ്ക് വഴി അഭിപ്രായങ്ങൾ രേഖപ്പെടുത്താം.