 
കാലടി: കാഞ്ഞൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ പി.ടി.എയുടെ സഹകരണത്തോടെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വായനശാല സെക്രട്ടറി എം.കെ. ലെനിൻ അദ്ധ്യക്ഷനായി. സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോയ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് സിവിൽ ഓഫീസർ കെ.ജെ. ധന്യ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് ശാലി ജിമ്മി, പി.ടി.എ പ്രസിഡന്റ് എ.എ. സന്തോഷ്, വായനശാല പ്രസിഡന്റ് എം.കെ. രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു. 360ഓളം കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു.