കൊച്ചി: അമൂർത്തകലയുടെ ആചാര്യനായി അറിയപ്പെടുന്ന പ്രസിദ്ധ ചിത്രകാരൻ അച്യുതൻ കൂടല്ലൂരിന്റെ 70 ചിത്രങ്ങളുടെയും മറ്റു ശേഖരങ്ങളുടെയും പ്രദർശനമായ ദി മെമ്മറി ഒഫ് കളർ 24 മുതൽ നവംബർ 11 വരെ ഡർബാർ ഹാൾ കലാകേന്ദ്രത്തിൽ നടക്കും. ചലച്ചിത്ര ചരിത്രകാരനും വന്യജീവി സംരക്ഷകനുമായ തിയോഡോർ ഭാസ്‌കരൻ വൈകിട്ട് 5ന് ഉദ്ഘാടനം ചെയ്യും. കലാകാരൻ ടി. കലാധരൻ സംസാരിക്കും. ആദ്യകാലം മുതലുള്ള സൃഷ്ടികളുടെ സമഗ്ര പ്രദർശനമാണ് നടക്കുന്നത്.