 
കൂത്താട്ടുകുളം: തോട്ടുപുറം മോർ ഗ്രീഗോറിയോസ് യാക്കോബായ പള്ളിയിൽ പ്രധാന പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളും 26, 27തിയതികളിൽ ആഘോഷിക്കും. വികാരി ഫാദർ ബേബി മാനാത്ത് കൊടിയേറ്റി. 26ന് വൈകുന്നേരം അഭിവന്ദ്യ ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ സന്ധ്യാ നമസ്കാരം. തുടർന്ന് സെന്റ് സ്റ്റീഫൻസ് യാക്കോബായ പള്ളി വികാരി ഫാ. റോയി വർഗീസ് കോളങ്ങത്ത് പെരുന്നാൾ സന്ദേശം നൽകും. 27ന് രാവിലെ വി. മൂന്നിന്മേൽ കുർബാനയ്ക്ക് മൈലാപ്പൂർ, ബാംഗ്ലൂർ, യു.കെ ഭദ്രാസന മെത്രാപ്പോലീത്ത ഐസക് മോർ ഒസ്താത്തിയോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും.10.30ന് സ്ലീബാ എഴുന്നള്ളിപ്പ്, 12ന് ആശീർവാദം, തുടർന്ന് നേർച്ച വിളമ്പ് നടക്കും.