കാക്കനാട്: അഖിലേന്ത്യാ ഭവൻസ് സ്‌കൂൾ അദ്ധ്യാപക സമ്മേളനം ദിശ- 2024 സമാപിച്ചു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ കെ. സുരേഷ്, ശിക്ഷൺ ഭാരതി മുംബയ് ജോയിന്റ് ഡയറക്ടർ പോളി മേനച്ചേരി, ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര സെക്രട്ടറി സി.എ. ശങ്കരനാരായണൻ, ഭവൻസ് മുൻഷി വിദ്യാശ്രം പ്രിന്‍സിപ്പൽ എസ്. ലത, ഭവൻസ് ആദർശ വിദ്യാലയ വൈസ് പ്രിൻസിപ്പൽ എസ്. ഇന്ദു എന്നിവർ പങ്കെടുത്തു.