parks

കൊച്ചി: ഉപഭോക്താക്കാൾക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാക്കുന്നതിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് സബ്‌സെ സസ്ത പെട്രോൾ ക്യാമ്പയിൻ പാർക്ക് പ്ലസ് ആപ്പ് അവതരിപ്പിച്ചു.

കുറഞ്ഞ നിരക്കിൽ ഇന്ധനം വാങ്ങാൻ സാധിക്കുന്ന വൗച്ചറുകൾ പാർക്ക് പ്ലസ് ആപ്ലിക്കേഷനിൽ ലഭിക്കും. കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭിക്കുന്നതിനൊപ്പം മറ്റ് നേട്ടങ്ങളും പാർക്ക് പ്ലസ് ആപ്പിലൂടെ വാഹന ഉടമകൾക്ക് ലഭിക്കും.

പാർക്ക് പ്ലസ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോൺ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്ത ശേഷം ഹോംപേജിലെ ബൈ പെട്രോൾ ഐക്കൺ ക്ലിക്ക് ചെയ്ത് വൗച്ചർ തുക തിരഞ്ഞെടുക്കാം. പേ നൗ ക്ലിക്ക് ചെയ്ത് ഫ്യുവൽ വൗച്ചർ സ്വന്തമാക്കാം. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് ഓപ്പറേറ്ററെ പാർക്ക് പ്ലസ് ആപ്പിൽ കാണിക്കുന്ന വൗച്ചറിലെ ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് ഇന്ധനം വാങ്ങാം. ഇന്ത്യയിലുടനീളം ഐ.ഒ.സി പമ്പുകളിൽ രണ്ട് ശതമാനം ക്യാഷ് ബാക്ക്, രണ്ട് ശതമാനം പാർക്ക് പ്ലസ് പെട്രോൾ, സർച്ചാർജ് കിഴിവ്, സമ്മാനങ്ങൾ, വെള്ളിയാഴ്ചകളിൽ നാല് ശതമാനത്തിന്റെ പ്രത്യേക ക്യാഷ് ബാക്ക് എന്നിവയും ലഭിക്കും. കേരളത്തിൽ പുതിയ ഓഫർ പ്രകാരം എക്‌സ്.പി ഫ്യുവലിന് നാല് ശതമാനം ക്യാഷ് ബാക്ക്, എക്‌സ്ട്രാ ഗ്രീനിന് മൂന്ന് ശതമാനവും ക്യാഷ് ബാക്ക് എന്നീ ഓഫറുകളും ലഭിക്കുമെന്ന് പാർക്ക് പ്ലസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ അമിത് ലഖോഡിയ പറഞ്ഞു.