കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്ത്, മണ്ണുത്തി സൗത്ത് സോൺ അഗ്രികൾച്ചർ ഫാം, ഫലവൃക്ഷ പ്രചാരക സമിതി, ഹരിത കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് കേന്ദ്രത്തിൽ നാളെ മുതൽ 30 വരെ ഞാറ്റുവേല നടക്കും. പ്രസിഡന്റ് റസീന ഉദ്ഘാടനം ചെയ്യും. വിദേശിയും സ്വദേശിയുമായ ഫലവൃക്ഷത്തൈകൾ, പൂച്ചെടികൾ, പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ, ജൈവവളങ്ങൾ, ജൈവകിട നാശിനികൾ, അഗ്‌മാർക് തേൻ, കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉണ്ടാകും. 23ന് രാവിലെ അടുക്കളത്തോട്ട നിർമ്മാണം, തേനീച്ച പരിപാലനം, കോഴിവളർത്തൽ, എൽ.ഇ.ഡി ബൾബ് നിർമ്മാണം, ക്രിസ്തുമസ് സ്​റ്റാർ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകും. ഫോൺ: 9495666571,9562369001.