വൈപ്പിൻ: മുനമ്പം മേഖലയിലെ ഭൂമി അധിനിവേശത്തിനെതിരെ മുനമ്പം ഭൂമി സംരക്ഷണ സമിതി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി ഡി.എസ്.ജെ.പി, നാഷണൽ ഹിന്ദു ലീഗ് നേതാക്കൾ മുനമ്പം വേളാങ്കണ്ണി പള്ളിമുറ്റത്തെ സമരപ്പന്തൽ സന്ദർശിച്ചു. ഭാരതം മുഴുവൻ പിടിച്ചടക്കാൻ ഉതകുന്ന വിധം ഭാരതീയരെ ചതിക്കുന്ന വഖഫ് നിയമം റദ്ദാക്കണമെന്ന് നാഷണൽ ഹിന്ദു ലീഗ് ജനറൽ സെക്രട്ടറി മുക്കാപുഴ നന്ദകുമാർ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യ ഭരിച്ച കോൺഗ്രസ് സർക്കാരുകൾ മതേതരത്വത്തിന്റെ മഹത്വം വിളമ്പി വളരെ ആസൂത്രിതമായി നടപ്പാക്കിയ വഖഫ് നിയമത്തിലൂടെ ഭാരതീയരെ ചതിയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡി.എസ്.ജെ.പി പ്രസിഡന്റ് കെ.എസ്.ആർ. മേനോൻ, ജനറൽ സെക്രട്ടറി എസ്.എസ്. മേനോൻ, ഡോ. രാജീവ്, മുരളീധരൻ മുപ്പത്തടം, ഹരികുമാർ എന്നിവർ സംസാരിച്ചു.