കൊച്ചി: ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളായി കെ.ബി. സുനീർ (പ്രസിഡന്റ്), കെ.എം. സിറാജ് (ജനറൽ സെക്രട്ടറി), സി.ആർ. ഷാൽവി (ട്രഷറർ), ജിജി തോമസ്, എം.പി. അനിൽകുമാർ ( വൈസ് പ്രസിഡന്റുമാർ), രാമ പടിയാർ, അസീസ് (ജോ. സെക്രട്ടറിമാർ), ബി.ഒ. ഡേവിസ്, ജോളി തോമസ്, ജോജി എടാട്ടേൽ, സി.ബി. നവാസ്, ജോർജ് ലിനോ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
വാർഷിക പൊതുയോഗത്തിൽ ഫെഡറേഷൻ പ്രസിഡന്റ് കെ.കെ. തോമസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഹംസ എരിക്കുന്നേൽ, സംസ്ഥാന ട്രഷറർ എം.എസ്. പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു.