y
മണകുന്നം വില്ലേജ് സർവീസ് ബാങ്കിന്റെ മുതിർന്ന കർഷകനുള്ള പുരസ്കാരം ബാങ്ക് പ്രസിഡന്റ് കെ.ആർ. ബൈജു കല്ലറക്കൽ കെ.സി. തോമസിന് സമ്മാനിക്കുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ മണകുന്നം വില്ലേജ് സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ചേർന്നു. പ്രസിഡന്റ് കെ.ആർ. ബൈജു അദ്ധ്യക്ഷനായി. സെക്രട്ടറി സിന്ധു ബാലകൃഷ്ണൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കർഷക പുരസ്കാരങ്ങളും ബാങ്ക് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്കാരങ്ങളും പ്രസിഡന്റ് വിതരണം ചെയ്തു. സി.ജി. പ്രകാശൻ, കെ.വി. മുകുന്ദൻ, എൻ.കെ. ഗിരിജാ വല്ലഭൻ, പി.പി. ശ്രീവത്സൻ എന്നിവർ സംസാരിച്ചു.