മൂവാറ്റുപുഴ: കെ.എസ്.ബി.എ മൂവാറ്റുപുഴ താലൂക്ക് വാർഷിക സമ്മേളനം ഇന്ന് രാവിലെ 10ന് വാഴപ്പിള്ളി ഭാരത് ടൂറിസ്റ്റ് ഹോമിൽ സംസ്ഥാന സെക്രട്ടറി കെ.എൻ. അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് കെ.കെ. രാജു അദ്ധ്യക്ഷനാകും. ജില്ലാ പ്രസിഡന്റ് പി.കെ. ബാബു, താലൂക്ക് സെക്രട്ടറി വി.എ. ഷക്കീർ, ജില്ലാ ട്രഷറർ എം.ജെ അനു, ലേഡി ബ്യൂട്ടീഷ്യൻസ് സംസ്ഥാന ഉപാദ്ധ്യക്ഷ സാലി ഷിബു, താലൂക്ക് ട്രഷറർ കെ.എം. അബ്ദുൾസലാം തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിൽ മുതിർന്ന അംഗങ്ങളെ ആദരിക്കും.