rajeev
കെ.എൻ.ഇ.എഫ് സംസ്ഥാന കമ്മിറ്റിയുടെ അനന്തകൃഷ്ണൻ എൻഡോവ്‌മെന്റ് വിതരണോദ്ഘാടനം നിർവഹിച്ച് മന്ത്രി പി. രാജീവ് പ്രസംഗിക്കുന്നു.

കൊച്ചി: കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്) സ്ഥാപക നേതാവായിരുന്ന എസ്. അനന്തകൃഷ്ണന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അനന്തകൃഷ്ണൻ എൻഡോവ്‌മെന്റ് വിതരണം ചെയ്തു. എറണാകുളം ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, ജനറൽ സെക്രട്ടറി ജയിസൺ മാത്യു, എ.ഐ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ, എൻ.ജെ.പി.യു സെക്രട്ടറി എം.പി. ഭാസ്‌കരൻ, ആർ. രാധാകൃഷ്ണൻ, കെ.ആർ. ഗിരീഷ്‌കുമാർ, വിജി മോഹൻ, ജമാൽ ഫൈറൂസ്, കെ.ആർ. ഗിരീഷ് കുമാർ, എം.ടി. വിനോദ് കുമാർ, വിദ്യാർത്ഥി പ്രതിനിധി സഫിയ എന്നിവർ പ്രസംഗിച്ചു.