rajeev-p
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പൻസറി ശിലാസ്ഥാപനം മന്ത്രി പി. രാജീവ് നിർവഹിക്കുന്നു

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പൻസറി ശിലാസ്ഥാപനം മന്ത്രി പി. രാജീവ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ യേശുദാസ് പറപ്പിള്ളി, ആർ. രാജലക്ഷ്മി, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.കെ. സെലിം, ഓമന ശിവശങ്കരൻ, ടി.കെ. ഷാജഹാൻ, കെ.എം. മുഹമ്മദ് അൻവർ, പി.എ. സിയാദ്, ടി.ബി. ജമാൽ, എം.കെ. ബാബു, ആർ.ശ്രീരാജ്, ഹോമിയോ ഡി.എം.ഒ ഡോ. മേഴ്സി ഗോൺസാൽവസ്, മെഡിക്കൽ ഓഫിസർ ഡോ. എം.എൻ. നയനദാസ്, എം.ജി. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

82 ലക്ഷം രൂപ ചെലവിൽ രണ്ടു നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ ഡോക്ടർ റൂം, ഫാർമസി, സ്റ്റോർ, ഒ.പി, സ്റ്റാഫ് റൂം, റെക്കോർഡ് റൂം, ഡൈനിംഗ് ഹാൾ എന്നിവയുണ്ടാകും. ഏലൂക്കര ആൽഫ എഡ്യുക്കേഷൻ സൊസൈറ്റി സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലത്താണ് ആശുപത്രി കെട്ടിടം പണിയുന്നത്.