ആലുവ: ആലുവയിൽ ഏഴ് സ്ത്രീകളടക്കം 12 അംഗ പെൺവാണിഭ സംഘത്തെ റൂറൽ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. ആലുവ ബൈപ്പാസിന് സമീപം ഹോട്ടലിൽ നിന്ന് വാണി, ഷീന, സുനിത, ഷഹന, വിജി, മനു രാജ്, സായിഫ, ഷിജി, ഷൈനി, സാബിത്, അമൽ, ലിബിൻ എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ആലുവ സ്വദേശികളായ രണ്ട് നടത്തിപ്പുകാരും പിടിയിലായി. പെൺവാണിഭം നടക്കുന്നതായുള്ള സൂചനയെ തുടർന്ന് ഹോട്ടൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു.