kayal

കൊച്ചി: മുളവുകാട് ഡോ. അംബേദ്കർ കമ്യൂണിറ്റി ഹാൾ വളപ്പിൽ നിർമ്മിച്ച കൊച്ചി കായൽ സമ്മേളന സ്മാരകം ഹൈബി ഈഡൻ എം.പി നാടിന് സമർപ്പിച്ചു. കായൽ സമ്മേളന സ്മാരക സമിതി ചെയർമാൻ പി.വി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.

പി.വി. അയ്യപ്പൻ കായൽ സമ്മേളന ചരിത്രം അനുസ്മരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശരത് ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്രാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈന ഓജി എന്നിവർ പ്രസംഗിച്ചു. സ്മാരക സമിതി സെക്രട്ടറി പി.യു. ഉണ്ണികൃഷ്ണൻ സ്വാഗതവും വി.കെ. മുരുകേശൻ നന്ദിയും പറഞ്ഞു.